Wednesday, September 11, 2024
HomeKeralaജിഷ്ണുവിന്‍റെ അമ്മ കെ.പി മഹിജക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബാർ കൌൺസിൽ

ജിഷ്ണുവിന്‍റെ അമ്മ കെ.പി മഹിജക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബാർ കൌൺസിൽ

ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി മഹിജക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബാർ കൗൺസിൽ. തികച്ചും അടിസ്ഥാനരഹിതമായ ആരോപണവുമായിട്ടാണ് മഹിജയുടെ രംഗത്തെത്തിയത് എന്ന് ബാർ കൗൺസിൽ. വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാനായിട്ടാണ് ജഡ്ജി എബ്രഹാം മാത്യു കോളേ ജിൽ പോയത്. ആരോപണവുമായി ബന്ധപ്പെട്ട് ബാർ കൌൺസിൽ മഹിജയോട് വിശദീകരണം തേടും. ആദ്യ ഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മഹിജ ഹൈകോടതി ചീഫ് ജസ്റ്റിസിനു പരാതി നൽകിയിരുന്നു. ജഡ്ജിക്ക് നെഹ്റു കോളജുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു മഹിജയുടെ ആരോപണം. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള കോളജ് സംഘടിപ്പിച്ച പഠനയാത്രയിൽ ജഡ്ജി എബ്രഹാം മാത്യു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും മഹിജ പരാതിക്കൊപ്പം അയച്ചിരുന്നു. ജഡ്ജിക്കെതിരെ ഇതേ ആരോപണമുന്നയിച്ച് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments