Wednesday, September 11, 2024
HomeNationalരണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടിന് പിഴ

രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടിന് പിഴ

രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് പിഴ ഈടാക്കാനുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിയമവിരുദ്ധമാക്കണമെന്നും നിര്‍ദ്ദേശത്തില്‍ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് വേണ്ടിയാണ് നീക്കം. രണ്ട ലക്ഷത്തിന് മുകളിലുള്ള ഓരോ ഇടപാടുകള്‍ക്കും 100 ശതമാനം പിഴ ഈടാക്കണമെന്നാണ് കേന്ദ്രം ഉന്നയിക്കുന്ന ആവശ്യം. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ തുക കറന്‍സിയായി സ്വീകരിക്കുന്നവരില്‍ നിന്നാണ് തുകയുടെ 100 ശതമാനം പിഴയായി ഈടാക്കുക. രാജ്യത്തെ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിനായി സുപ്രീം കോടതിയുടെ പ്രത്യേകാന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് മൂന്ന് ലക്ഷം വരെയുള്ള പണമിടപാടുകള്‍ പണമായും അതിന് ശേഷമുള്ളത് ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിച്ചോ നടത്തണമെന്ന് നിര്‍ദേശം കേന്ദ്രബജറ്റില്‍ മുന്നോട്ടുവച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ ജസ്റ്റിസ് എംബി ഷാ ജൂലൈയിലാണ് കള്ളപ്പണത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ചാമത്തെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments