സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു ജീവപര്യന്തം ശിക്ഷ

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു ഐഎന്‍എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഭാവേഷ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവര്‍ക്കാണ് ശിക്ഷ. ഭാവേഷ് പട്ടേലില്‍ നിന്ന് 10,000 രൂപയും ദേവേന്ദ്ര ഗുപ്തയില്‍ നിന്ന് 5,000 രൂപയും പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിലെ പ്രധാനപ്രതിയായിരുന്ന സുനില്‍ ജോഷിയും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നുവെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.
2007 ഒക്ടോബര്‍ 11നുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ സിമിയും ഇന്ത്യന്‍ മുജാഹിദീനുമാണെന്ന് ലോക്കല്‍ പോലീസ് ആരോപിച്ചുവെങ്കിലും കേസ് എന്‍ഐഎ ഏറ്റെടുത്തതോടെയാണ് സംഭവത്തിനു പിന്നിലെ സംഘപരിവാര്‍ ബന്ധം പുറത്തുവന്നത്.