പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുഴുവൻ മാതൃകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ ഇൻഡ്യ രാജ്യത്തിനും ലോകത്തിനും മാതൃകയാണ് എന്ന് ആദിത്യനാഥ് പറഞ്ഞു. മോദിയുടെ വികസനകാഴ്ചപ്പാടായാരിക്കും ഉത്തര്‍പ്രദേശിലും നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയ യോഗി ആദിത്യനാഥ് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് വലിയ മാറ്റം കൊണ്ടുവരുമെന്നും വ്യക്തമാക്കി. എംപിയായ ആദിത്യനാഥ് സ്ഥാനമൊഴിയും മുൻപ് ലോക്സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുബോഴാണ് എങ്ങനെ പറഞ്ഞത്.
‘ഞാൻ രാഹുലിനേക്കാൾ ഒരു വയസിനു ഇളയതാണ്, അഖിലേഷിനേക്കാൾ ഒരു വയസിനു മൂത്തതും. ഒരുപക്ഷേ, ഇക്കാര്യമായിരിക്കും അവരുടെ (എസ്പി–കോൺഗ്രസ്) സഖ്യത്തിനിടയിൽ ഞാൻ വരാനും അവരുടെ തോൽവിക്കും കാരണം’– ആദിത്യനാഥ് പരിഹസിച്ചു.
കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ കേന്ദ്രസർക്കാർ 2.5 ലക്ഷം കോടിരൂപയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ ഉപയോഗിച്ചത് കേവലം 78,000 കോടിരൂപയാണ്. സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച് അവർക്ക് യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്നും ആദിത്യനാഥ് ആരോപിച്ചു.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് പുതിയ ശ്വാസം നൽകിയതിന് ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് നന്ദി പറയുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായുള്ള സര്‍ക്കാരായിരിക്കും യുപിയിലേത്. ഒരു വിവേചനവുമുണ്ടായിരിക്കില്ല. എല്ലാവരേയും ഞാൻ ഉത്തര്‍പ്രദേശിലേക്ക് ക്ഷണിക്കുന്നു. യുപിയെ അഴിമതി രഹിത, ഗുണ്ടാ രഹിത, ക്രമസമാധാന നില ഭദ്രമായ ഒരു സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വര്‍ഗീയമായ യാതൊരു ചേരിതിരിവും യുപിയിലുണ്ടാകില്ലെന്നും ആദിത്യനാഥ് വ്യക്തമാക്കി.