Monday, May 6, 2024
HomeNationalനാഗാലാന്‍ഡില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ക്ക് വീരമൃത്യൂ

നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ക്ക് വീരമൃത്യൂ

നാഗാലാന്‍ഡില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മേജര്‍ക്ക് വീരമൃത്യൂ. മൂന്നു തീവ്രവാദികളെയും സൈന്യം വധിച്ചു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി സൂചനയുണ്ടെങ്കിലും സൈന്യം അത് നിഷേധിച്ചിട്ടുണ്ട്. മോണ്‍ ജില്ലയിലെ ലാപ്പയ്ക്ക് സമീപം തിജിതില്‍ ചൊവ്വാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

നാഗാലാന്‍ഡ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ (ഖപ്ലാങ്), യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം (ഇന്‍ഡിപെന്‍ഡന്റ്) എന്നീ സംഘടനയില്‍ പെട്ടവരാണ് തീവ്രവാദികളെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്രവാദികളുടെ സാന്നിധ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സൈന്യത്തിനു നേര്‍ക്ക് പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. സൈന്യം ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നുവെന്ന് ആര്‍ിേ വക്താവ് ലഫ്.കേണല്‍ ചിരഞ്ജിത് കോവെര്‍ പറഞ്ഞു.

ഏറ്റുമുട്ടല്‍ അവസാനിച്ചുവെങ്കിലും മേഖലയില്‍ സൈന്യം തിരിച്ചില്‍ തുടരുകയാണ്. നാഗാലാന്‍ഡ് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ (ഖപ്ലാങ്), യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസോം (ഇന്‍ഡിപെന്‍ഡന്റ്) എന്നീ സംഘടനകള്‍ മുന്‍പും ഇവിടെ ആക്രമണം നടത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് മോണ്‍ ജില്ലയില്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എട്ട് അസം റൈഫില്‍സ് ജവാന്മാരെ വധിച്ചത് ഈ സംഘടനയായിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments