ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഒരുമിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ട് അന്ധാളിച്ച് അവരെ പൊലീസ് ഉദ്യോഗസ്ഥന് തൊഴുതുനില്ക്കുന്ന ചിത്രം വൈറല്‍. ആന്ധ്രപ്രദേശിലെ അനന്ത്പൂരില്‍ നിന്നാണ് ഈ കാഴ്ച.സ്ഥലത്തെ സിഐ ബി സുഭാഷ് കുമാറാണ് ഇവരെ കൈകൂപ്പി തൊഴുതത്. രണ്ട് മക്കളെ മുന്പിലിരുത്തിയും മകളെയും ഭാര്യയെയും പിന്നിലിരുത്തിയുമാണ് യുവാവ് ബൈക്കോടിച്ചത്. മോട്ടോര്‍ വാഹന നിയമത്തിന്റെ നഗ്നമായ ലംഘനമാണിത്.ഇയാളോ ബൈക്കിലുള്ള മറ്റാരെങ്കിലുമോ ഹെല്‍മറ്റ് ധരിച്ചിരുന്നുമില്ല. എന്നാല്‍ ഇതിലപ്പുറം ഒരു തമാശയുമുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന യുവാവും കുടുംബവുമാണ് ഇത്തരത്തില്‍ സഞ്ചരിച്ചത്.അതും അറിഞ്ഞപ്പോള്‍ ഇവരെ തൊഴുതു പോവുകയായിരുന്നുവെന്ന് സിഐ സുഭാഷ് കുമാര്‍ പറഞ്ഞു. അപകടത്തെ കുറിച്ച് ഇവര്‍ ബോധവാന്മാരാകുന്നില്ലെന്നത് ഓര്‍ത്ത് നിരാശയാണുണ്ടായതെന്ന് ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു.
അഞ്ചുപേര്‍ ഒരുമിച്ച് ഒരു ബൈക്കില്‍; പോലീസ് വണങ്ങി
RELATED ARTICLES