പണം ചോദിച്ച് ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് കാമുകിയെ വിവാഹിതനായ യുവാവ് കല്ല് കൊണ്ട് തലയ്ക്കിടിച്ചു കുഴിയിലേക്ക് തള്ളിയിട്ടു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് യുവാവ് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കാമുകിയെ തലയ്ക്കടിച്ച് കുഴിയിലിട്ടത്. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട കാമുകനെ പൊലീസ് പിന്നീട് പിടികൂടി.സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി യുവാവും യുവതിയും ഇന്‍ഡോറില്‍ കല്യാണം കഴിക്കാതെ തന്നെ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. യുവാവ് പൂനെ സ്വദേശിയാണ്. ഇയാളുടെ ഭാര്യയും ബാക്കി കുടുംബാംഗങ്ങളും പൂനെയിലാണ് താമസിക്കുന്നത്.കുറച്ച് കാലങ്ങളായി കാമുകി തന്നെ കല്യാണം കഴിക്കണമെന്ന ആവശ്യത്തില്‍ നിരന്തരം യുവാവിനെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. പലപ്പോഴായി പണവും ആവശ്യപ്പെടാറുണ്ട്. ഇതിനിടയില്‍ കാമുകിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇയാളുടെ വീട്ടുകാരും അറിഞ്ഞു. ഈ വിഷയങ്ങള്‍ കാരണം മനം മടുത്ത യുവാവ് കാമുകിയുടെ ജന്മദിനത്തിന്, അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് യുവതിയേയും കൂട്ടി പോയി.അവിടെ വെച്ച് യുവതി പണത്തിന് വേണ്ടി നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. ഇതില്‍ സഹികെട്ട യുവാവ് ഒരു കോട്ടയുടെ പിറകിലുള്ള കാടിനുള്ളില്‍ വെച്ച് കാമുകിയെ തലയ്ക്കടിച്ച് വീഴ്ത്തിയതിന് ശേഷം കുഴിയില്‍ തള്ളിയിട്ടു. തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ യുവാവ് സംഭവ സ്ഥലത്ത് നിന്നും മുങ്ങി. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ബോധം വന്ന യുവതിയാണ് നടന്ന സംഭവങ്ങള്‍ പൊലീസിനോട് വിവരിച്ചത്.
വിവാഹിതൻ ശല്യപ്പെടുത്തിയ കാമുകിയെ തലയ്ക്കടിച്ച് വീഴ്ത്തി
RELATED ARTICLES