സ്വയം ദേവിയുടെ അവതാരമെന്ന് വിശേഷിപ്പിക്കുന്ന ആള്‍ദൈവം രാധേമായുടെ പുതിയ വീഡിയോ പുറത്തായി. പതിവ് സ്വാമി വേഷങ്ങളില്‍ നിന്നും വ്യത്യസ്ഥയായി മോഡേണ്‍ വേഷത്തിലാണ് രാധേമാ ഇത്തവണ വീഡിയോവില്‍ എത്തിയിരിക്കുന്നത്. മുംബൈയിലെ ഒരു മാളില്‍ ഭക്തന്‍മാരോടൊപ്പം നൃത്തം ചെയ്യുന്ന തരത്തിലാണ് വീഡിയോവില്‍ രാധേമായെ കാണപ്പെടുന്നത്. ചുവപ്പും കറുപ്പും നിറഞ്ഞ മോഡേണ്‍ വേഷത്തിലാണ് യുവതി ഉള്ളത്. 20 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോവിന്റെ പകുതിയാകുമ്പോഴേക്കും തന്റെ പ്രധാന ശിഷ്യന്റെ ശരീരത്തില്‍ കേറി നിന്നാണ് രാധേമായുടെ പിന്നീടുള്ള ഡാന്‍സ്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും യുവതിക്ക് നേരെ ഉയര്‍ന്നു വന്നിരിക്കുന്നത്. യുവാവിന്റെ ശരീരത്തില്‍ കയറി നൃത്തം ചെയ്യുന്നതിനിടയില്‍ പല അശ്ലീല ചേഷ്ടകളും യുവതി കാണിക്കുന്നതായും വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്. ഡല്‍ഹിയിലെ വിവേക് വിഹാറിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് പൊലിസുകാര്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്തതിലൂടെ യുവതി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും വിവാദത്തില്‍ അകപ്പെട്ടിരുന്നു. സംഭവത്തില്‍ രാധേമാക്കായി തന്റെ ഔദ്യോഗിക ഇരിപ്പിടം വിട്ട് നല്‍കിയ പൊലീസ് ഔഫീസറേയും മറ്റ് പൊലീസുകാരേയും അന്വേഷണത്തിന് ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
‘ദേവിയുടെ അവതാരം’ അശ്ലീല ചേഷ്ടകള്‍ കാട്ടി നൃത്തം ചെയ്തു
RELATED ARTICLES