Friday, May 3, 2024
HomeKeralaഅ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടു ദി​വ​സം സൗജന്യ ചികിത്സ

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ര​ണ്ടു ദി​വ​സം സൗജന്യ ചികിത്സ

ട്രോ​മാ കെ​യ​ർ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ​ത്തെ 48 മ​ണി​ക്കൂ​ർ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

ആദ്യ 48 മണിക്കൂറിലെ ചികത്സാചെലവായി വരുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നു തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്‍റെ വിശദരൂപം തയാറാക്കും. തമിഴ്നാട് സ്വദേശിയായ മുരുകന്റെ മരണത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അപകടത്തില്‍പ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പാടാക്കാനും തീരുമാനമായിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments