മുഖ്യമന്ത്രിയെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയെ പരിഹസിച്ചും ഭീഷണിപ്പെടുത്തിയും ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കുളനട ഞെട്ടൂര്‍ മാളു ഭവനില്‍ മണികുട്ടന്‍ എന്ന് വിളിക്കുന്ന മിഥുന്‍ (19)ആണ് അറസ്റ്റിലായത്. നാല് മാസം മുന്‍പ് ആണ് അറസ്റ്റിനു കാരണമായ പോസ്റ്റ് മിഥുന്‍ ഫേസ് ബുക്കില്‍ ഇട്ടത്. കുളനട സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റുണ്ടായത്. പോസ്റ്റ് ഇട്ട ശേഷം പ്രതി ഒളിവിലായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ എത്തിയ പ്രതിയെ പന്തളം എസ്.ഐ. ബി.സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.