Saturday, April 27, 2024
HomeCrimeദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ അച്ഛന്‍ കൊലപ്പെടുത്തി

ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ അച്ഛന്‍ കൊലപ്പെടുത്തി

ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ അച്ഛന്‍ കൊലപ്പെടുത്തി. മൈസൂര്‍ എച്.ഡി. കോട്ട താലൂക്കിലാണ് സംഭവം. 20 വയസുകാരി സുഷമയാണ് അച്ഛന്റെ അഭിമാനത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. മൈസൂരിലെ ആലനഹള്ളി ഗ്രാമത്തിലെ യുവാവുമായി സുഷമ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ബന്ധം തുടര്‍ന്നപ്പോള്‍ മകളുടെ വിദ്യാഭ്യാസം പോലും പിതാവ് നിര്‍ത്തി. വീണ്ടും ബന്ധം തുടരുമെന്ന് മനസിലാക്കിയപ്പോള്‍ ഫെബ്രുവരി 21ന് പിതാവും സഹോദരനും ചേര്‍ന്ന് ഓറഞ്ച് ജ്യൂസില്‍ വിഷം കലക്കി പെണ്‍കുട്ടിക്ക് നല്‍കി. തുടര്‍ന്ന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ കാണിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തെങ്കിലും വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോകാനും തയ്യാറായില്ല. പുലര്‍ച്ചെ അഞ്ചു മണിയോടെ പെണ്‍കുട്ടി മരിച്ചു. അന്നു രാത്രി തന്നെ സ്വന്തം കൃഷിയിടത്തിലിട്ട് മകളുടെ മൃതദേഹം അച്ഛന്‍ കത്തിക്കുകയായിരുന്നു.പിന്നീട് സുഷമയുടെ വിവരങ്ങള്‍ അന്വേഷിച്ച നാട്ടുകാരോട് ഇയാള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയിരുന്നത്. ഇതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിക്ക് പ്രണയ ബന്ധമുണ്ടായിരുന്നതായും വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നതായും അറിയുന്നത്. ശേഷം മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്ത പൊലീസിനോട് പിതാവ് കുറ്റ സമ്മതം നടത്തുകയായിരുന്നു. ഇയാളെ എച്ച്.ഡി.കോട്ട പൊലീസ് അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments