നമ്മുടെ രാ​ജ്യം ഹിന്ദുക്കളുടെ രാജ്യമാണ്- ബി​ജെ​പി എം​എ​ൽ​എ വി​ക്രം

ഹി​ന്ദു​സ്ഥാ​ൻ ഹി​ന്ദു​ക്ക​ളു​ടെ​താ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ വി​ക്രം സൈ​നി. ഞാ​നൊ​രു തി​ക​ഞ്ഞ ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണ്. ന​മ്മു​ടെ രാ​ജ്യ​ത്തെ ഹി​ന്ദു​സ്ഥാ​ൻ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. അ​തി​ന​ര്‍​ത്ഥം ഹി​ന്ദു​ക്ക​ളു​ടെ രാ​ജ്യം എ​ന്നാ​ണ്- സൈ​നി പ​റ​ഞ്ഞു. മു​സാ​ഫ​ർ​ന​ഗ​റി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മ്പോ​ഴാ​ണ് പ്ര​കോ​പി​ക്കു​ന്ന പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള സൈ​നി​യു​ടെ പ്ര​സ്താ​വ​ന. ക​ഴി​ഞ്ഞ സ​ർ​ക്കാ​രു​ക​ൾ മു​സ്‌​ലിം​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ന് എ​ല്ലാ​വ​രും യാ​തൊ​രു വേ​ര്‍​തി​രി​വു​ക​ളു​മി​ല്ലാ​തെ ഗു​ണ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്നു​വെ​ന്നും ഖ​തൗ​ളി മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന സൈ​നി പ​റ​ഞ്ഞു. ചി​ല അ​ശ്ര​ദ്ധ​രാ​യ നേ​താ​ക്ക​ളു​ടെ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളാ​ണ് നി​ല​വി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മെ​ന്നും ബി​ജെ​പി എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.