Friday, April 26, 2024
HomeNationalകാര്‍ഷിക കടങ്ങള്‍ എഴുതിത്തളണമെന്ന ആവശ്യമുന്നയിച്ച്‌ കിസാന്‍ ക്രാന്തി യാത്ര;ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക കടങ്ങള്‍ എഴുതിത്തളണമെന്ന ആവശ്യമുന്നയിച്ച്‌ കിസാന്‍ ക്രാന്തി യാത്ര;ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍

കാര്‍ഷിക കടങ്ങള്‍ എഴുതിത്തളണമെന്ന ആവശ്യമുന്നയിച്ച്‌ കിസാന്‍ ക്രാന്തി യാത്ര നടത്തുന്ന കര്‍ഷകരുമായി ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.മാര്‍ച്ച്‌ നടത്തിയ കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും ഉപയോഗിച്ച നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വ്യക്തമാക്കി.കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്‌നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്നാണ് അദ്ദേഹം പറയുന്നത്. യു.പി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments