കൊച്ചി മെട്രോ; ഒരുക്കങ്ങളെല്ലാം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി യാത്ര നടത്തി

kochi metro visit

കൊച്ചി മെട്രോയുടെ ഒരുക്കങ്ങളെല്ലാം മനസ്സിലാക്കുന്നതിനും വിലയിരുത്തുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര നടത്തി.രാവിലെ 11 മണിയോടെയാണ് പാലാരിവട്ടം മെട്രോ സ്റ്റേഷനിൽനിന്നാണ് മുഖ്യമന്ത്രി ആലുവ വരെ യാത്ര ചെയ്തത്.

ആലുവയിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മെട്രോ സ്റ്റേഷനുകളില്‍ ക്രമീകരിച്ചിരിക്കുന്ന സൌരോര്‍ജ വൈദ്യുത സംവിധാനങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചതായി കെഎംആർഎൽ അധികൃതർ അറിയിച്ചു.

പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ജൂണ്‍ 17 നാണ് നാടിന് സമര്‍പ്പിക്കുന്നത്. ഇതിനു മുന്നോടിയായിരുന്നു മുഖ്യമന്ത്രിയുടെ മെട്രോ യാത്ര. എറണാകുളം ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.