കാരിത്താസ് റെയില്‍വേ ട്രാക്കിനു സമീപം കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെ മകന്റെ മൃതദേഹം കണ്ടെത്തി. തിരുവാതുക്കല്‍ ശ്രീവല്‍സത്തില്‍ വിജയകുമാറിന്റെ മകന്‍ ഗൌതം കൃഷ്ണ കുമാറി(28)നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ കാർ മൃതദേഹം കണ്ടെത്തിയതിനു സമീപം പാർക്ക് ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ ഗൌതമിനെ കാണാനില്ലെന്നു കാണിച്ചു പിതാവ് കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയാണ് മൃതദേഹം കണ്ടെത്തിയത്.