വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി

fire

എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസില്‍ തീപിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. വഞ്ചിനാട് എക്‌സ്പ്രസ് കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് തീ കണ്ടത്. ട്രെയിനിന്റെ അഞ്ചാമത്തെ ബോഗിയുടെ വീലിനു സമീപമാണ് തീയും പുകയും ഉയര്‍ന്നത്.

വീലില്‍ കുരുങ്ങിയ തുണി കത്തിയതാണ് കാരണം എന്ന് പരിശോധനയില്‍ കണ്ടെത്തി. വെള്ളമൊഴിച്ച് തീ കെടുത്തി. അര മണിക്കൂറോളം ട്രെയിന്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. രാവിലെ എട്ടു മണിയ്ക്കായിരുന്നു സംഭവം. വെള്ളമൊഴിച്ച് തീകെടുത്തിയതിനു ശേഷം 8.15ന് ട്രെയിന്‍ പുറപ്പെട്ടു.