റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മം

മന്ത്രി ഇ. ചന്ദ്രശേഖരന്‍

എ​ടി​എം കാ​ര്‍​ഡി​ലെ 16 അ​ക്ക കാ​ര്‍​ഡ് നമ്പറും പി​ന്‍ നമ്പറും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മം. എ​ടി​എം പി​ന്‍ നമ്പറും കാ​ര്‍​ഡ് നമ്പറും ചോ​ദി​ച്ചു പ​ല​പ്പോ​ഴാ​യി മ​ന്ത്രി​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​യി​രു​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തു സം​ബ​ന്ധി​ച്ചു മ​ന്ത്രി​യു​ടെ ഓ​ഫി​സ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് സൈ​ബ​ര്‍ വി​ഭാ​ഗ​ത്തി​നു പ​രാ​തി കൈ​മാ​റി​യ​താ​യും ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മ​ന്ത്രി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ ബാ​ങ്കി​ല്‍ നി​ന്നാ​ണെ​ന്നും ര​ഹ​സ്യ നമ്പർ ചോ​ദി​ച്ചും വി​ളി​ക്കു​ന്ന​തു പ​തി​വാ​യി​രു​ന്നു. ഇന്നും വി​ളി​യെ​ത്തി. മ​ന്ത്രി​യു​ടെ ഫോ​ണാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ ഫോ​ണ്‍ ക​ട്ടു ചെ​യ്തു. തി​രി​ച്ചു വി​ളി​ച്ചി​ട്ടും ഫോ​ണ്‍ എ​ടു​ക്കാ​ത്ത സാ​ഹ​ച്യ​ത്തി​ലാ​ണു നമ്പർ പോ​ലീ​സി​നു കൈ​മാ​റി​യ​ത്.  എ​ടി​എം കാ​ര്‍​ഡി​ലെ 16 അ​ക്ക കാ​ര്‍​ഡ് നമ്പറും പി​ന്‍ നമ്പറും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തു വ്യാ​പ​ക​മാ​ണ്. ഇ​തി​നാ​യി പ​ല​രേ​യും ഫോ​ണി​ല്‍ വി​ളി​ക്കാ​റു​ണ്ട്. ര​ഹ​സ്യ നമ്പർ പ​റ​ഞ്ഞു കൊ​ടു​ത്ത പ​ല​ര്‍​ക്കും പ​ണം ന​ഷ്ട​മാ​യി​രു​ന്നു. ഇ​ത്ത​രം സം​ഘ​ങ്ങ​ളാ​കാം മ​ന്ത്രി​യേ​യും ഫോ​ണി​ല്‍ വി​ളി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.