ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നടി പായല്‍ ചക്രബര്‍ത്തി(38)യെയാണ് ഇന്നലെ വൈകിട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. ബുധനാഴ്ച ഗാങ്‌ടോക്കിലേക്കു പോകാനിരുന്നതാണ് നടി. എന്നാല്‍ സ്റ്റാഫ് അംഗങ്ങള്‍ വാതിലില്‍ മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണു സൂചനയെങ്കിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ടി.വി സീരിയലുകളിലും വെബ്‌സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പായല്‍. അടുത്ത കാലത്താണ് ടിവി രംഗത്തു നിന്നു സിനിമയിലേക്കു മാറിയത്. ഭര്‍ത്താവില്‍നിന്ന് അടുത്തിടെ വിവാഹമോചനം നേടിയ പായല്‍ മകനുമൊത്തായിരുന്നു താമസം.സിലിഗുരിയിലേക്ക് എന്തിനാണു പായല്‍ വന്നതെന്നും വ്യക്തമല്ല. റാഞ്ചിയിലേക്കു പോകുകയാണെന്നാണു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.