നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ മാംസഭക്ഷണം നിരോധിച്ചു

beef shop

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ മാംസഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍, ളാഹ തുടങ്ങിയ സ്ഥലങ്ങളില്‍ മാംസഭക്ഷണം വില്‍പ്പന നടത്തുന്നത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസ് നിയമപ്രകാരം നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.