Friday, April 26, 2024
HomeCrimeവുമണ്‍സ് ഹോസ്റ്റലില്‍ നിന്ന് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി (video)

വുമണ്‍സ് ഹോസ്റ്റലില്‍ നിന്ന് മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി (video)

വുമണ്‍സ് ഹോസ്റ്റലില്‍ അര്‍ധനഗ്നനായി മോഷണം നടത്തുന്ന കള്ളന്റെ ദൃശ്യങ്ങള്‍ ഹോസ്റ്റല്‍ ടെറസില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. മോഷ്ടിച്ച അടിവസ്ത്രങ്ങള്‍ ഇയാള്‍ ധരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബംഗലൂരുവിലെ മഹാറാണി വുമണ്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. അസാധാരണമായ ശബ്ദങ്ങള്‍ കേട്ട് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ എത്തി കള്ളനെ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെറസിലേക്ക് കയറിയ ഇയാള്‍ ജനലിലൂടെ അകത്തേക്ക് ഒളിഞ്ഞു നോക്കുന്നതും കഴുകി ഉണങ്ങാന്‍ വിരിച്ചിട്ടിരുന്ന അടിവസ്ത്രങ്ങള്‍ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എടുത്ത അടിവസ്ത്രങ്ങള്‍ ധരിച്ച് അര്‍ധനഗ്നനായി കൂസലില്ലാതെ ടെറസിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടലോടെയാണ് ഹോസ്റ്റല്‍ വാര്‍ഡനും കുട്ടികളും കണ്ടത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. നേരത്തെ ആരോ ഒരാള്‍ ഹോസ്റ്റല്‍ ഗ്രില്‍സിനകത്തുകൂടി കൈയ്യിടുന്നതു കണ്ടിട്ടുണ്ടെന്നും അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവാണന്നും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ അടിവസ്ത്രങ്ങല്‍ മോഷമം പോകുന്നുവെന്ന പരാതി ഹോസറ്റല്‍ വാര്‍ഡനായ സുമിത്ര ദേവി അത്ര ഗൗരവകരമായ കരുതിയില്ല. എന്നാല്‍ ഇത് പതിവായതോടെയാണ് ഹോസ്റ്റലിന്റെ എല്ലാ ഭാഗങ്ങളിലും സിസിടിവി സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തത്. ഇത് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലമുള്ള നടപടി ഉണ്ടായിട്ടില്ലെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments