ശോഭാ സുരേന്ദ്രന്ചുട്ട മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍

shoba & sharadha

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍. വീടും മുറ്റവും അടിച്ചു കഴുകി ചാണകം തളിച്ചത് കൊണ്ട് മാത്രം കാര്യമില്ല.സ്വന്തം വായയും മനസ്സും വൃത്തിയാക്കുവാന്‍ ഒരു ചൂല് ഉള്ളില്‍ കരുതുന്നത് കൂടി നല്ലതാണെന്ന് ശാരദക്കുട്ടി ടീച്ചര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.കോടിയേരിക്ക് വയസായില്ലേയെന്നും തെക്കോട്ടെടുക്കണ്ടേയെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെയാണ് ശാരദക്കുട്ടി ടീച്ചര്‍ പ്രതികരണവുമായെത്തിയത്.