കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ സപ്തംബര്‍ നാലിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിടുണ്ട്.. ലുക്കൗട്ട് നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എം ദൊരൈ സ്വാമിയുടേതാണ് നടപടി. ചാനല്‍ ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയുടെ ചാനലിന് വിദേശഫണ്ട് ലഭ്യമാക്കാന്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ സ്വാധീനം കാര്‍ത്തി ഉപയോഗിച്ചെന്നും ഇതിന്റെ പേരില്‍ അഞ്ചു കോടിയിലേറെ കമ്മീഷനായി വാങ്ങിയെന്നുമാണ് കേസ്. കേസില്‍ ജൂലൈ 18 നാണ് ലുക്കൗട്ട് നോട്ടീസയച്ചത്.