സാമൂഹ്യമാധ്യമങ്ങളിലെ കേരളം നമ്പര്‍ വണ്‍ എന്ന പ്രചാരത്തിനെതിരേയും സര്‍ക്കാരിന്റെ പരസ്യത്തിനെതിരേയും രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിലാണ് കേരളം മുന്നിലുള്ളതെന്നും മറ്റു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച വ്യക്തിയെന്ന നിലയില്‍ താന്‍ പറയുകയാണെന്ന് പണ്ഡിറ്റ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുളളത്.
വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും, കര്‍ണ്ണാടകയും നമ്മെക്കാള്‍ മുന്നിലാണ്.അഴിമതി കുറഞ്ഞ ഭരണത്തില്‍ഡല്‍ഹി നല്ലതാണ്.ഗോവയും പുരോഗതിയില്‍ മുന്നിലാണ്. സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുമ്പിലായി തോന്നുന്നു.നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണെന്നും പണ്ഡിറ്റ് പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കുക
കേരളം number 1 ആണോ, അല്ലെങ്കിൽ എത്രാം സ്ഥാനത്ത് എന്നൊരൂ
വിഷയം ചിലർ കുറച്ച് ദിവസങ്ങളായ് ചർച്ച ചെയ്യുന്നു…
ഏതാണ്ട് India യുടെ ഭൂരിഭാഗം state ലും യാത്ര ചെയ്ത അനുഭവം വെച്ച്
ഞാൻ വിലയിരുത്തുന്നു…Punjab, Gujarat എന്നീ states
കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്…I mean, കൂടുതൽ
യുവജനങ്ങൾക്കും അവിടെ ജോലിയുണ്ട്…ബാഹൃമായി മൊബെെൽ,
കാർ, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതിൽ
കേരളം number 1 ആണ്. .(ബാങ്കിൽ ആധാരം പണയം വെക്കുന്നതിലും,)
വികസനത്തിന്ടെ കാരൃത്തിൽ തമിൾനാടും, കർണ്ണാടകയും നമ്മെക്കാൾ
മുന്നിലാണ്….അഴിമതി കുറഞ്ഞ ഭരണത്തിൽ Delhi നല്ലതാണ്…
Goaയും പുരോഗതിയിൽ മുന്നിലാണ്. . ..സാക്ഷരത, ജനങ്ങൾ
തമ്മിലുള്ള ഇടപഴകൽ എന്നിവയിൽ കേരളം മുമ്പിലായി തോന്നുന്നു…
നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന
പ്രവാസികൾ തന്ന ഭിക്ഷയാണ്..അല്ലാതെ ഒരു
സർക്കാരിന്റെയും ഭരണ മികവല്ല…ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ്
State ലെ വികസനങ്ങൾ നടക്കുന്നത്…agriculture ൽ കൂടുതൽ പുരോഗതി
നേടി, കൂടുതൽ തൊഴിൽ അവസരങ്ങൾ കൊടുത്ത് കേരളം
സ്വയം പര്യാപ്തത നേടണം…ബലൂൺ പോലെ ഉൗതി വീർപ്പിച്ച
പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ല…Tamilnadu, Karnataka
സഹകരിച്ചില്ലെങ്കിൽ മലയാളി പട്ടിണിയാകും. .ഓർത്തോ..
വിദേശത്തുള്ളവർ തീരിച്ചു വന്നാൽ അവരെ ഉൾകൊള്ളിനുള്ള
Space കേരളത്തീനുണ്ടോ ? എന്തിന് education ഉള്ള പലരും no.1 state
നെ ഉപേക്ഷിച്ച് വിദേശത്താണ് ജോലിക്കു പോകുന്നത്.
..ഏറ്റവും കൂടുതൽ ഭൂകമ്പ സാദ്ധൃത ഉള്ള state ആണ് നമ്മുടേത്
…മറക്കരുത്…ബംഗാളി തൊഴിലാളികൾ ഒരു strike കൊണ്ടു വന്നാൽ
നമ്മുടെ നിർമ്മാണ മേഖല അടക്കം ഹോട്ടൽ, shops പൂട്ടി പോകേണ്ടി
വരും…കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു
സ്‌ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, Political murders എന്നിവയിലും മുൻപന്തിയിൽ ആണ് …
വൃക്തിപരമായ് ഞാൻ കേരള state നു നല്കുന്ന Rank 3 ആണ്…
ചിന്തിക്കുക…ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല… ജനിച്ച നാടായതു കൊണ്ട്
കേരളത്തെ ഇഷ്ടപ്പെടുന്നുമുണ്ട്. …India യിലെ number 1
ആകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്…എന്ടെ experience പൂർണ്ണമായും
ശരിയാണെന്ന് ഞാൻ വാശിപിടിക്കില്ല…politics ചായ്‌വില്ലാതെ
ഈ post നെ ഒരു sportsman spirit ൽ കണ്ട് വിലയിരുത്തുവാൻ
അപേക്ഷാ…
By ..Santhosh Pandit(ഉരുക്കെടാ…)