മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

പ്രമുഖര്‍ ഉള്‍പ്പെട്ട വാട്‌സാപ് ഗൂപ്പിലേക്ക് അശ്ലീല വീഡിയോ സന്ദേശം അയച്ച സംഭവത്തില്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ടൈപ്പിംഗും മറ്റും ജോലി ചെയ്യുന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയോടെയാണ് മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്തത്. അന്വേഷിച്ചപ്പോള്‍ പാര്‍ട്ടി പത്രത്തിലെ ഒരു സ്റ്റാഫ് അംഗമാണ് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് സംഭവം ചര്‍ച്ചയായതോടെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗമാണ് തനിക്ക് വീഡിയോ അയച്ചുതന്നതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് ഗ്രൂപ്പിലേക്ക് അറിയാതെ കൈമാറിപ്പോയതാണെന്നും സ്റ്റാഫ് വിശദീകരണം നല്‍കുകയായിരുന്നുവത്രേ. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെതിരെ അന്വേഷണം വ്യാപിപ്പിച്ചത്.
വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതോടെ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എമാരായ പി.സി.ജോര്‍ജ്, വി.ഡി.സതീശന്‍ തുടങ്ങിയ പ്രമുഖരെ ഗ്രൂപ്പില്‍ നിന്നു അഡ്മിന്‍ പുറത്താക്കി. ഇതു ശ്രദ്ധയില്‍പെട്ടതോടെയാണ് വിഡിയോ പോസ്റ്റ് ചെയ്ത കാര്യം ഗ്രൂപ്പംഗങ്ങളില്‍ പലരും അറിഞ്ഞതു തന്നെ.