റെയിൽവേ പ്ലാറ്റഫോമിൽ വീണ് ചിതറിയ ഭക്ഷണപൊതി തിരിച്ച പായ്ക്കറ്റിലാക്കി(video)

0
50


സ്വാച്ഛ് ഭാരത് എന്ന് മോദി സര്‍ക്കാര്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആവര്‍ത്തിച്ചു പറയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പോലും ഫലപ്രദമായി പദ്ധതി നടപ്പില്‍ വരുത്താന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല എന്നത് പല കുറി തെളിഞ്ഞതാണ്. ഏറ്റവും ഒടുവില്‍ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഏവരേയും ഞെട്ടിക്കുന്നതും അറപ്പ് ഉളവാക്കുന്നതുമായ കാഴ്ച്ച പുറത്ത് വന്നിരിക്കുന്നത്. വിശാഖപട്ടണം സ്റ്റേഷനില്‍ നിന്നെന്ന പേരില്‍ രണ്ട് ദിവസം മുന്‍പ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ 3 ഭക്ഷണ വിതരണ തൊഴിലാളികള്‍ പ്ലാറ്റ് ഫോമില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പായ്ക്ക് ചെയ്തു ക്രമീകരിക്കുന്ന കാഴ്ച്ചകള്‍ ആണ് തുടക്കത്തില്‍. അതിനിടയില്‍ അശ്രദ്ധമായി ഒരു ഭക്ഷണപൊതി താഴേക്ക് വീഴുകയും അതില്‍ നിന്ന ഭക്ഷണം താഴേക്ക് വീഴുകയും ചെയ്തു. ഉടന്‍ തന്നെ ഒരു തൊഴിലാളി ചിതറി കിടക്കുന്ന ഭക്ഷണം തിരിച്ച പായ്ക്കറ്റിലാക്കി പൊതിഞ്ഞ് കൂട്ടത്തില്‍ വെക്കുന്ന കാഴ്ച്ചയാണ് ദൃശ്യങ്ങളില്‍. കൂടാതെ ഭക്ഷണം പൊതിഞ്ഞു വെക്കുമ്പോള്‍ കൈയ്യുറ വെക്കണം എന്ന നിയമം ഉണ്ടായിരിക്കെ കൈയ്യുറ പോലും ഉപയോഗിക്കാതെ അശ്രദ്ധമായാണ് തൊഴിലാളികള്‍ അവ കൈകാര്യം ചെയ്യുന്നത്. വീഡിയോ വന്‍ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന വിതരണ ഉടമയുടെ ലൈസന്‍സില്‍ 8000 രൂപ പിഴ ചുമത്തിയതായും സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരെ പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. നേരത്തെ റെയില്‍വേ സ്‌റ്റേഷനുകളില്‍ വിതരണം ചെയ്യാന്‍ വേണ്ടിയുള്ള കുപ്പിവെള്ളത്തിലേക്കുള്ള വെള്ളം പ്ലാറ്റ് ഫോമിലെ പൈപ്പില്‍ നിന്ന ശേഖരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.