പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ 600ല്‍ അധികം തവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. പ്രതിക്കെതിരെ 626 ചാര്‍ജുകളാണ് പൊലീസ് ഫയല്‍ ചെയ്തിരുന്നത്.മലേഷ്യയിലെ കൊലാലംപൂരിലാണ് അപൂര്‍വമായ കേസില്‍ കോടതി വാദം കേള്‍ക്കുന്നത്. കഴിഞ്ഞ ജുലായിയിലാണ് പീഡനത്തിനിരയായ 15 വയസ്സുകാരിയായ പെണ്‍കുട്ടി അമ്മയോട് താന്‍ ഇത്ര നാളും അനുഭവിച്ച പീഡന വിവരങ്ങള്‍ തുറന്ന് പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണ്. കേസില്‍ വാദം തുടരുന്ന കോടതിയ്ക്ക് പ്രതിക്കെതിരായുള്ള ചാര്‍ജ് ഷീറ്റുകള്‍ വായിച്ചു തീര്‍ക്കാന്‍ 2 ദിവസം വേണ്ടി വന്നു. വാദത്തിനിടെ പ്രതി താന്‍ നിരപരാധിയാണെന്ന് സ്വയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോടതി ഇത് ചെവി കൊള്ളാന്‍ തയ്യാറായിട്ടില്ല. മലേഷ്യയില്‍ പീഡനകുറ്റത്തിന് കൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് 20 മുതല്‍ 30 വര്‍ഷം വരെ ജയില്‍ വാസത്തിന് ശിക്ഷ വിധിക്കാം. അപ്രകാരം കണക്കിലാക്കുകയാണെങ്കില്‍ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ 12000 വര്‍ഷം വരെയുള്ള ജയില്‍ വാസം പ്രതിക്ക് ലഭിക്കും. ഇരയെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന കാരണത്താല്‍ പ്രതിയുടെ ജാമ്യാപേക്ഷയും കോടതി നിരസിച്ചിരിക്കുകയാണ്.
സ്വന്തം മകളെ അറുനൂറിലധികം അധികം തവണ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
RELATED ARTICLES