കണ്ണന്താനം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലപാടെടുത്താൽ വിവരമറിയും: ശശികല

sashikala

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ അതിനെ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ പി ശശികല. നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഹിന്ദു ഐക്യവേദി പിന്തുണയ്ക്കൂയെന്നാണ് ശശികല നല്‍കുന്ന സൂചന. അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ സംഘപരിവാറിന്റെ നേരത്തേ തന്നെ അതൃപ്തിയുണ്ടായിരുന്നു. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായി ആര്‍എസ്എസ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു.