Friday, April 26, 2024
HomeNationalവിജയ് മല്യയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത് മോദിയാണെന്ന് രാഹുല്‍ ഗാന്ധി

വിജയ് മല്യയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത് മോദിയാണെന്ന് രാഹുല്‍ ഗാന്ധി

കോടികളുടെ ബാങ്ക് വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി. വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് വഴിതിരിച്ചുവിട്ട സിബിഐ നീക്കം മോദിയ്ക്ക് അറിയാമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോപണം. വിജയ് മല്യ കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ആദ്യമായിട്ടാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ തിരിയുന്നത്. അദ്ദേഹം ഇക്കാര്യത്തില്‍ മോദിക്ക് ബന്ധമുണ്ടെന്നതിന് ചില വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നു .വിജയ് മല്യയുടെ തട്ടിപ്പുകള്‍ നേരത്തെ അറിഞ്ഞിരുന്നു. മല്യ രാജ്യം വിടുന്നത് തടയാന്‍ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അറിവോടെ നോട്ടീസില്‍ മാറ്റം വരുത്തുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയാണ്. സിബിഐ നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക പ്രധാനമന്ത്രിക്കാണ്. വിവാദമായ കേസുകള്‍ അവര്‍ പ്രധാനമന്ത്രിയെ അറിയിക്കുകയും ചെയ്യും. പിന്നീടാണ് ലുക്ക് ഔട്ട് നോട്ടീസ് മാറ്റപ്പെട്ടതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.വിജയ് മല്യക്കെതിരായ ലുക്ക് ഔട്ട് നോട്ടീസ് തരംതാഴ്ത്തി റിപ്പോര്‍ട്ട് നോട്ടീസ് ആക്കുകയാണ് ചെയ്തത്. ഇക്കാര്യം സിബിഐ സമ്മതിക്കുകയും ചെയ്തതാണ്. ഈ മാറ്റം പ്രധാനമന്ത്രിയുടെ അറിവോടെയാണെന്നാണ് രാഹുല്‍ പറയുന്നത്. നോട്ടീസ് തരംതാഴ്ത്തിയതോടെയാണ് വിമാനത്താവളം വഴി രക്ഷപ്പെടാന്‍ മല്യയ്ക്ക് സാധിച്ചതെന്നു രാഹുല്‍ സൂചിപ്പിക്കുന്നു.മല്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ 2015 ഒക്ടോബര്‍ 16ന് തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് നോട്ടീസ് തരംതാഴ്ത്തുകയായിരുന്നുവെന്ന് സിബിഐ തന്നെ അറിയിച്ചതാണ്. റിപ്പോര്‍ട്ട് നോട്ടീസ് എന്നാക്കി തരംതാഴ്ത്തി. വിവരം അറിയിക്കുക എന്ന നിലയിലേക്കാണ് റിപ്പോര്‍ട്ട് തരംതാഴ്ത്തിയത്.എന്നാല്‍ നോട്ടീസ് തരംതാഴ്ത്തിയതിനെ സിബിഐ ന്യായീകരിക്കുന്നു. 2015 ഡിസംബര്‍ 9, 10, 11 ദിവസങ്ങളില്‍ മല്യയെ സിബിഐ ചോദ്യം ചെയ്തിരുന്നു. അയാള്‍ രാജ്യം വിടുമെന്ന് വിശ്വസിക്കാന്‍ പര്യാപ്തമായ ഒരു സൂചനയും അന്ന് ലഭിച്ചിരുന്നില്ലെന്നും സിബിഐ പറയുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലാണ് നോട്ടീസ് തരംതാഴ്ത്തിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments