Friday, April 26, 2024
HomeKeralaദുരിതാശ്വസം ; സ്കൂളുകളില്‍ നിന്ന് ശേഖരിച്ചത് 15 കോടി

ദുരിതാശ്വസം ; സ്കൂളുകളില്‍ നിന്ന് ശേഖരിച്ചത് 15 കോടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാഹരണം വിജയിപ്പിക്കാന്‍ വലിയ പങ്ക് വഹിച്ച വിദ്യാര്‍ത്ഥികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം ചെയ്തു.പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് സെപ്റ്റംബര്‍ 11, 12 തീയതികളില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ധനസമാഹരണ പരിപാടി നടന്നത്.15 കോടി രൂപ അതിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് ആവേശകരമായ അനുഭവമാണ്. ദുരന്തം നേരിടാനുളള ധനസമാഹരണത്തില്‍ തുടക്കം മുതല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വലിയ പങ്ക് വഹിച്ചിരുന്നു.സര്‍ക്കാരിന്‍റെ ശ്രമത്തിന് ഇത് വലിയ പ്രചോദനമാണ് നല്‍കിയത്. സമ്ബാദ്യക്കുടുക്കയിലെ പണവുമായി ധാരാളം കുട്ടികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റുകളിലും എത്തി.മുതിര്‍ന്നവര്‍ക്കുപോലും മാതൃകയാകാവുന്ന പിന്തുണയാണ് കൊച്ചുകുട്ടികളില്‍ നിന്ന് ലഭിച്ചത്. സമൂഹത്തിന് വലിയ സന്ദേശമാണ് കുട്ടികളുടെ ഈ പങ്കാളിത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദ്യാലയങ്ങളിലെ ധനസമാഹരണം വിജയിപ്പിക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും അധ്യാപക-രക്ഷാകര്‍തൃസമിതിയും വഹിച്ച പങ്കിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments