രാഷ്ട്രപതി സ്ഥാനത്തേക്കുളള പരിഗണന പട്ടികയില്‍ സുഷമ സ്വരാജില്ല

sushama swaraj

രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് . പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ വെറും കിംവദന്തികളാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഞാന്‍ വിദേശകാര്യ മന്ത്രിയാണ്, പക്ഷെ നിങ്ങള്‍ എന്നോട് ആഭ്യന്തര വിഷയങ്ങളാണ് ചോദിക്കുന്നതെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള സുഷമ സ്വരാജിന്റെ പ്രതികരണം. കൂടാതെ നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം കിംവദന്തികളാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി.