16കാരന്‍ വൃദ്ധയെ 500 രൂപ തട്ടിയെടുക്കാൻ കൊലപ്പെടുത്തി

വെട്ടിയെടുത്ത

കോഴിക്കോട് അരക്കിണറിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഈ കഴിഞ്ഞ ശനിയാഴ്ച ആണ് കൊലപാതകം നടന്നത്. വൃദ്ധയായ ആമിന എന്ന സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ: ‘ആമിനയുടെ വീട്ടില്‍ 20 രൂപ കടം വാങ്ങാനെത്തിയ 16കാരന്‍ ആമിനയുടെ പേഴ്സിലെ 500 രൂപ നോട്ട് കണ്ടപ്പോള്‍ അത് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് തടയാന്‍ ശ്രമിച്ച ആമിനയെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത കൊലപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി കുറ്റവാളിയെ പോലീസ് പിടികൂടുകയായിരുന്നു.