ഇന്ത്യന്‍ സൈനികര്‍ ചൈനയുമായി ഏറ്റുമുട്ടി: വീഡിയോ പുറത്ത്

india chinese army

ലഡാക്കില്‍ അഞ്ചുദിവസം മുമ്പ് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിര്‍ത്തികടന്നെത്തിയ ചൈനീസ് സൈനികര്‍ക്കുനേരെ അഞ്ചു ഡസനോളം വരുന്ന ഇന്ത്യന്‍ സൈനികര്‍ ഏറ്റുമുട്ടല്‍ നടത്തുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ മനുഷ്യ മതില്‍ തീര്‍ത്ത് തടയുന്നതും അവരെ ചൈനീസ് സൈനികര്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്ന് അധികൃതരും സ്ഥിരീകരിച്ചിരിക്കുകയാണ്. ആയുധമില്ലാതെയായിരുന്നു ഏറ്റുമുട്ടല്‍. ലഡാക്കിലെ സംഘര്‍ഷബാധിത മേഖലയില്‍ ഇന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് സന്ദര്‍ശിക്കും. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയുമാണ് ഏറ്റുമുട്ടലില്‍ ഭാഗമായത്.