ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം; സർക്കാരിനു ഒഴിഞ്ഞു മാറാനാവില്ല- പുതുശ്ശേരി

sabarimala issue

ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചതിൽ നിന്നു സർക്കാരിനു ഒഴിഞ്ഞു മാറാനാവില്ലെന്നു കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശ്ശേരി ആരോപിച്ചു.വിശ്വാസ സമൂഹത്തിന്‍റെ താല്പര്യം സംരക്ഷിക്കേണ്ട ദേവസ്വം ബോർഡും സർക്കാരും തുടക്കം മുതൽ പിടിവാശി കാണിക്കുകയാണു ചെയ്തത്. വിഷയം കത്തി നില്ക്കുമ്പോൾ നട തുറക്കുന്ന ദിവസം സന്നിധാനത്തു വെച്ച് അവലോകന യോഗം വിളിച്ച മന്ത്രി ആഴിയിലേക്ക് എണ്ണ പകരുകയായിരുന്നു.ആക്ടിവിസ്റ്റുകൾക്കു പോലീസ് വേഷവും സംരക്ഷണവും നൽകി സന്നിധാനത്തേയ്ക്കു ആനയിച്ചതിനു എന്തു ന്യായീകരണമാണുള്ളത്. പോലീസിനു വീഴ്ച പറ്റി എന്നു ഇപ്പോൾ കുറ്റസമ്മതം നടത്തുന്ന ദേവസ്വം മന്ത്രി കുറ്റക്കാരുടെ മേൽ നടപടിയാണു ഉറപ്പാക്കേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.