ഓണനാളുകളിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

citinews

സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഭക്തര്‍ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രദേശത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷന്‍ കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പമ്പയാറിന്റെ തീരമേഖലകളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഗുരതരമായി തുടരുന്നുണ്ട്. ഇതു കാരണം ഓണനാളുകളില്‍ ഭക്തരുടെ ശബരിമല സന്ദര്‍ശനം വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്നാണ് സ്പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് . ദേവസ്വം ബോര്‍ഡും നേരത്തെ ശബരിമല പ്രവേശനം സുരക്ഷാ പരിഗണിച്ച്‌ വിലക്കിയിരുന്നു. താത്കാലികമായി തീര്‍ത്ഥാടകര്‍ ശബരിമല യാത്ര ഒഴിവാക്കാനാണ് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്