റാന്നിയിൽ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു

unburried dead

റാന്നിയിൽ സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി മുങ്ങി മരിച്ചു. വള്ളിക്കോട് കോട്ടയം മേലേതിൽ (സുമി ഭവനം) എം.കെ.സുരേഷിന്റെ മകൻ കടമ്മനിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളജ് രണ്ടാം വർഷ വിദ്യാർഥി സുമിൻ സുരേഷാണു (21) മരിച്ചത്. ഇന്നലെ രാവിലെ ഏഴര മണിയോടെ പുതമണ്ണിനു സമീപം പള്ളിക്കടവിലാണു സംഭവം. കോളജിൽ നടക്കുന്ന ഫെസ്റ്റുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം നാലു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതാണ് സുമിൻ. ആറ്റിലൂടെ നീന്തി ഇവർ ഇടപ്പാവൂർ അമ്പലക്കടവിനു താഴെ വരെയെത്തി. തോടത്തുവീട്ടിൽ കടവിലെ പുലിമുട്ടിലാണു സുമിൻ അകപ്പെട്ടത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ സുമിനെ കരയ്ക്കെടുത്തെങ്കിലും അതിനകം മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മാതാവ്: മിനി. സഹോദരി: സുമി.