യുവാവ് ആത്മഹത്യ ചെയ്തു; സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍

suicide

സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യുവാവ് ആത്മഹത്യ ചെയ്തു.  കുളത്തൂപ്പുഴ കൈതക്കാട് 30 കാരനായ നിഹാസ് ആണ് മരണ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മൊബൈല്‍ ഫോണ്‍ സജ്ജികരിച്ച ശേഷം ആത്മഹത്യ ചെയ്തത്. മരണ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി അകന്നു ജീവിക്കുകയായിരുന്നു ഇയാ‍ള്‍. രണ്ട് വയസുള്ള മകളുടെ പിതാവാണ് മരണപ്പെട്ട നിഹാസ്.