വള്ളത്തില്‍ അള്‍ത്താരയില്‍ വന്നിറങ്ങിയ വികാരിയച്ചൻ (video)

വെള്ളം പൊങ്ങിയെന്നു പറഞ്ഞു പള്ളിയിലെ കുര്‍ബാന മുടക്കാനൊന്നും സാധ്യമല്ല. കുര്‍ബാന ചൊല്ലാൻ വള്ളത്തില്‍ പള്ളിക്കകത്തുകൂടെ അള്‍ത്താരയില്‍ വന്നിറങ്ങി കഥാപുരുഷനായ വികാരിയച്ചൻ. മഴയും വെള്ളപ്പൊക്കവും മൂലം പള്ളിയില്‍ വെള്ളം കെട്ടി നിറഞ്ഞു നിക്കുമ്പോഴാണ് വികാരിയച്ചന്റെ വരവ് . റോഡിനെ തോടാക്കി, വീടിനെ കുളമാക്കി മഴയങ്ങനെ ഇടിച്ചുകുത്തി പെയ്യുകയാണ് മഴ പക്ഷേ ഏത് വലിയ പേമാരി വന്നാലും കുലുങ്ങില്ലെന്നാണ് വികാരിയച്ഛന്‍ പറയുന്നത്. അങ്ങനെ കുര്‍ബാന മുടക്കികൊണ്ടുള്ള ഒരു കളിക്കും താന്‍ തയ്യാറല്ല. ആലപ്പുഴ നെടുമുടിയിലാണ് സംഭവം. വിജയപുരം രൂപതയില്‍പെട്ട നെടുമുടിയിലെ മേരി ക്യൂന്‍സ് പള്ളിയിലാണ് സംഭവം. പള്ളി വികാരി ഫാ. ഡൊമിനിക് സാവിയോയാണ് വള്ളത്തില്‍ വന്നിറങ്ങിയത്. എന്തായാലും മഴയെ തോല്‍പ്പിച്ച വികാരിയും വികാരിയുടെ അഡാര്‍ ബുദ്ധിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.