റി​പ്പ​ബ്ളി​ക് ദി​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശിൽ സം​ഘ​ർ​ഷം; ഒ​രാ​ൾ മ​രി​ച്ചു

റി​പ്പ​ബ്ളി​ക് ദി​ന​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ണ്ടാ​യ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കാ​സ്ഗ​ഞ്ച് ന​ഗ​ര​ത്തി​ൽ റി​പ്പ​ബ്ളി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്ധ​തി​രം​ഗ ബൈ​ക്ക് റാ​ലി’ ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. ഇ​ത് പി​ന്നീ​ട് ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്കും ഒ​രാ​ളു​ടെ മ​ര​ണ​ത്തി​ലേ​ക്കും ന​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു ഗു​രു​ത​ര​മാ​യും മ​റ്റു 14 പേ​ർ​ക്കു നി​സാ​ര​മാ​യും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് പ്ര​വ​ർ​ത്ത​ക​രും എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ഫ്ളാ​ഗ് മാ​ർ​ച്ച് മ​ഥു​ര-​ബ​റേ​ലി ദേ​ശീ​യ പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ചി​ ല​ർ ക​ല്ലെ​റി​ഞ്ഞ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത്. വാ​ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. ഏ​റ്റു​മു​ട്ട​ലി​നി​ടെ മ​ത​ഗ്ര​ന്ഥ​ങ്ങ​ളും ആ​രാ​ധ​നാ കേ​ന്ദ്ര​വും അ​ഗ്നി​ക്കി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച​തു സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കി. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​തോ​ടെ പ്ര​ശ്ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ​യും പു​റ​പ്പെ​ടു​വി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ധി​ക പോ​ലീ​സ് സേ​ന​യെ​യും കാ​സ്ഗ​ഞ്ചി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.