Friday, April 26, 2024
HomeKeralaഇടുക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു ഉ​യ​രു​ന്നു; യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രമീകരണങ്ങൾക്ക് നിർദ്ദേശം

ഇടുക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു ഉ​യ​രു​ന്നു; യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്രമീകരണങ്ങൾക്ക് നിർദ്ദേശം

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം തു​റ​ന്നു​വി​ടു​ക​യാ​ണെ​ങ്കി​ല്‍ മാ​റ്റി​പ്പാര്‍​പ്പി​ക്കേ​ണ്ട​വ​രു​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല ​യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ഉ​ണ്ടാ​യ​ത്. സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ളം കു​റ​ച്ചു വീ​തം തു​റ​ന്നു വി​ടു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. വെ​ള്ളം തു​റ​ന്നു വി​ടു​മ്പോൾ എ​ത്ര താ​മ​സ​ക്കാ​രെ ബാ​ധി​ക്കു​മെ​ന്നും ഒ​ഴു​കി​പ്പോ​കു​ന്ന ചാ​ലു​ക​ളി​ലെ ത​ട​സ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്നും മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണു സ​ര്‍​വേ ന​ട​ത്തേ​ണ്ട​ത്. റ​വ ന്യൂ- ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളും കെ​എ​സ്‌ഇ​ബി​യും ചേ​ര്‍​ന്നാ​ണ് സ​ര്‍​വേ ന​ട​ത്തു​ക. ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്താ​ന്‍ ഇ​ടു​ക്കി, എ ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​ദേ​ശി​ച്ചു. അ​ണ​ക്കെ​ട്ടു തു​റ​ന്നു വി​ട്ടാ​ല്‍ വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും 100 മീ​റ്റ​റി​നു​ള​ളി​ലു​ള​ള കെ​ട്ടി​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​തി​സൂ​ക്ഷ്മ ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ല്‍ നി​ന്ന് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യി ഈ ​കെ​ട്ടി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ക്കു​റി​ച്ചു​ള​ള വി​വ​ര​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലെ ക​ണ​ക്കു പ്ര​കാ​രം ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 2392 അ​ടി വെ​ള്ള​മു​ണ്ട്. റി ​സ​ര്‍​വോ​യ​റി​ല്‍ സം​ഭ​രി​ക്കാ​വു​ന്ന​ത് 2403 അ​ടി വെ​ള്ള​മാ​ണ്. മ​ഴ തു​ട​രു​ന്ന​തു​കൊ​ണ്ട് ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ്. ഇ​തി​ന് മു​മ്ബ് 1992 ലാ​ണ് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടു തു​റ​ന്നു​വി​ട്ട​ത്. അ​തി​നു​ശേ​ഷം തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ല്‍ ഇ​ടു​ക്കി​യി​ല്‍ ജ​ല​നി​ര​പ്പ് ഇ​ത്ര​യും ഉ​യ​രു ന്ന​ത് ആ​ദ്യ​മാ​ണ്. ഈ ​സീ​സ​ണി​ല്‍ ഇ​ടു​ക്കി​യി​ല്‍ 192.3 സെ​ന്‍​റി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. ദീ​ര്‍​ഘ​കാ​ല ശ​രാ​ശ​രി​യെ അ​പേ​ക്ഷി​ച്ച്‌ 49 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments