Saturday, May 4, 2024
HomeNationalനാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും

നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും

രാജ്യത്തെ ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വികലനയമായ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ നാളെ ഒപി ബഹിഷ്‌കരിക്കും. ദേശ വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്ത് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ നോ എന്‍എംസി ഡേ ആചരിക്കും. അത്യാഹിത വിഭാഗം, കിടത്തി ചികിത്സ, ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍, ലേബര്‍ റൂം, അടിയന്തിര ശസ്ത്രിക്രിയ എന്നിവ ഒഴിവാക്കിയാണ് ഒപി ബഹിഷ്‌കരണം നടത്തുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ ഇകെ ഉമ്മറും സെക്രട്ടറി ഡോ എന്‍ സുള്‍ഫിയും അറിയിച്ചു. നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുന്നതോടെ ജനാധിപത്യപരമായ പ്രതിനിത്യം ഉണ്ടായിരുന്ന ഭരണ നിര്‍വ്വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന നാഷണല്‍ മെഡിക്കല്‍ ബില്‍ വന്‍ അഴിമതിക്കാവും വഴിവെയ്ക്കുക. ഇത് കൂടാതെ ബ്രിഡ്ജ് കോഴ്സുകള്‍ വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കുവാനുള്ള നടപടിയും രാജ്യത്തിലെ ആരോഗ്യ മേഖലക്ക് തന്നെ വന്‍ തിരിച്ചടിയാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളത്തില്‍ നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ രാജ്യ വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് അന്ന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാതെ മരവിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ബില്ല് ലോക്സഭയില്‍ കൊണ്ട് വരാനുള്ള ശ്രമത്തിനിടെയാണ് ഡോക്ടര്‍മാര്‍ വീണ്ടും സമരവുമായി മുന്നോട്ട് പോകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments