’ക​രു​ത​ൽ’ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

sunil karuthal padhathi

ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ’ക​രു​ത​ൽ’ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഇ​ക്കൊ​ല്ല​ത്തെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ നി​ർ​വ​ഹി​ച്ചു.ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന അ​ച്ഛ​നോ അ​മ്മ​യോ ന​ഷ്ട​മാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പു​ക​ളും വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി​ന്നോ​ക്കാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന 10 ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ലെ 1000 കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം ന​ൽ​കു​ന്ന ’വി​ദ്യാ​ജ്യോ​തി’ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ട​ന്നു. സ​മൂ​ഹ​ത്തി​ൽ ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കു​വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന പ​രി​പാ​ടി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ൽ ഡോ.​എം.​എ​സ്. സു​നി​ൽ, അ​ഖി​ൽ അ​ല​ക്സ്, കെ.​പി. ജ​യ​ലാ​ൽ, എ​സ്. അ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌