Friday, April 26, 2024
HomeNational2019നു മുമ്പ് രാമക്ഷേത്രം; മോദി പ്രധാനമന്ത്രിയാവുമെന്ന് പ്രവചിച്ച സ്വാമിയുടെ പ്രവചനം

2019നു മുമ്പ് രാമക്ഷേത്രം; മോദി പ്രധാനമന്ത്രിയാവുമെന്ന് പ്രവചിച്ച സ്വാമിയുടെ പ്രവചനം

2019നു മുമ്പ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിങ്. രാജ്യത്തെ സാഹചര്യം മാറിയെന്നും നേരത്തേ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ത്തിരുന്നവര്‍ പോലും ഇപ്പോള്‍ ക്ഷേത്രം നിര്‍മിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മോദി പ്രധാനമന്ത്രിയാവുമെന്ന് പ്രവചിച്ച സ്വാമി ബ്രഹ്മ യോഗാനന്ദ രാമക്ഷേത്രം 2019നു മുമ്പ് പണിതീര്‍ക്കുമെന്നും പ്രവചിച്ചിരിക്കുകയാണെന്നും മന്ത്രി പറയുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ജൂലൈയില്‍ മൂന്നു ട്രക്കുകളിലായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കല്ലുകള്‍ ഇറക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments