സുഖോയ് വിമാനത്തിലെ പൈലറ്റുമാർ മരിച്ചതായി സ്ഥിരീകരണം

sukoi plane

ചൈനാ അതിർത്തിയിൽ കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുകൾ കൊല്ലപ്പെട്ടതായി സ്ഥിഥീകരണം. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശി അച്ചുദേവാണ് വിമാനത്തെ നിയന്ത്രിച്ചിരുന്നത്. ദിവേശ് പങ്കജായിരുന്നു സഹപൈലറ്റായി കൂടെയുണ്ടായിരുന്നത്. പോര്‍വിമാനമായതിനാല്‍ തകരാറുണ്ടായാല്‍ രക്ഷപ്പെടാനുള്ള സൗകരങ്ങൾ ഉണ്ടായിരുന്നു. മെയ് 23നാണ് വിമാനം തേസ്പൂരിൽവച്ച് കാണാതായത്. ഇന്ത്യൻ വ്യോമസേന അധികൃതരാണ് ഈ വാർത്ത സ്ഥിഥീകരിച്ചത്. കോഴിക്കോട് പന്തീരാങ്കാവ് പന്നീയൂർകുളം സ്വദേശിയായാണ് അച്ചുദേവ്(25) .

ചൈന അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് റഡാര്‍ ബന്ധം നഷ്ടപ്പെട്ടതെന്നാണ് വിവരം. വിമാനത്തിന്റെ ഭാഗങ്ങള്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന അരുണാചലിലെ ഉള്‍വനത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. വിമാനത്തിന്രെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്.