രാജ്യത്ത് ഇന്ധന വിലവർധന. പെട്രോളിന് ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വർധിപ്പിച്ചത്. അന്തർദേശീയ വിപണിയിലെ മാറ്റത്തെ തുടർന്നാണിത്. വിലവർധന അർധരാത്രി പ്രാബല്യത്തിൽ വന്നു. മേയ് 16ന് പെട്രോളിന് 2.16 രൂപ, ഡീസലിന് 2.10 രൂപ എന്ന തോതിൽ കുറച്ചിരുന്നു.
സംസ്ഥാന നികുതികളും വാറ്റും ഒഴിവാക്കിയാണ് നിരക്ക് പ്രഖ്യാപിച്ചതെന്നും സംസ്ഥാനങ്ങളിലെ നികുതി ചേർക്കുേമ്പാൾ വിലയിൽ വ്യത്യാസമുണ്ടാകുമെന്നും ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു.
ഇന്ധന വില കൂട്ടി: പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധന
RELATED ARTICLES