Saturday, September 14, 2024
HomeInternationalജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ റിയാദിലുള്ള ജെംസ് ഗ്ലോബൽ ശൃംഖലയിലെ കിങ്ഡം സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. വിദ്യാർഥികൾക്കു പരുക്കില്ല.

ഇറാഖ് സ്വദേശിയായ മുൻ അധ്യാപകനാണ് അക്രമിയെന്നും ഇയാൾ സ്കൂളിനുള്ളിൽ ഉണ്ടെന്നുമാണു വിവരം. സൗദി സമയം ഇന്ന് ഉച്ചയ്ക്കു മൂന്നിനായിരുന്നു സംഭവം. റമസാൻ പ്രമാണിച്ച് സ്കൂളിൽ അധ്യയനം നടന്നിരുന്നില്ല.

അൽ വലീദ് ബിൻ തലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ളതാണു കിങ്ഡം ഹോൾഡിങ്സ് കമ്പനി. സംഭവസ്ഥലത്തുനിന്നു മാറി നിൽക്കാൻ സൗദി സുരക്ഷാ വിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments