ആധാര്‍ നമ്പർ പരസ്യപ്പെടുത്തുന്നത് നിയമവിരുദ്ധമെന്ന് യുഐഡിഎഐ

adhar

ആധാര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് യു.എെ.ഡി.എ.എെയുടെ മുന്നറിയിപ്പ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ ആധാര്‍ നമ്പർ വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ ആധാര്‍ നമ്പർ പരസ്യപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയ വഴിയുള്ള ചലഞ്ചുകള്‍ വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് യു.എെ.ഡി.എ.എെയുടെ നിര്‍ദ്ദേശം. റ്റൊരാളുടെ ആധാര്‍ നമ്പർ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നത് നിമയമ വിരുദ്ധമാണെന്നും അറിയിപ്പുണ്ട്. ആധാറില്‍ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌പോര്‍ട്ട് നമ്പർ, പാന്‍ നമ്പർ എന്നിങ്ങനെ വ്യക്തികളുടെ നിരവധി കാര്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.അതുകൊണ്ട് തന്നെ 2016ലെ ആധാര്‍ നിയമം, 2011ലെ ഐടി ആക്‌റ്റ്, ജസ്റ്റിസ് ശ്രീകൃഷ്‌ണ നിര്‍ദേശിച്ച ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ എന്നിവ പ്രകാരം വ്യക്തിഗതവും രഹസ്യാത്മകവുമായ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല. അതുകൊണ്ട് തന്നെ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമാണെന്നും പൊതുജനങ്ങളോട് വ്യക്തമാക്കുന്നുവെന്നും യുഐഡിഎഐ അറിയിച്ചു.