Tuesday, March 19, 2024
HomeNationalഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വി​ജ​യം

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വി​ജ​യം

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ശ​രി​വ​ച്ച് ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ൻ വി​ജ​യം. സൗ​ത്ത് ഡ​ൽ​ഹി, നോ​ർ​ത്ത് ഡ​ൽ​ഹി, ഈ​സ്റ്റ് ഡ​ൽ​ഹി എ​ന്നീ മൂ​ന്ന് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു ഭ​ര​ണം നി​ല​നി​ർ​ത്തി.

ആ​കെ​യു​ള്ള 270 സീ​റ്റു​ക​ളി​ൽ 184 സീ​റ്റു​ക​ളും ബി​ജെ​പി നേ​ടി. ഭ​ര​ണ​ക​ക്ഷി​യാ​യ ആം​ആ​ദ്മി പാ​ർ​ട്ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. എ​എ​പി 46 സീ​റ്റു​ക​ളാ​ണ് നേ​ടി​യ​ത്. 30 സീ​റ്റു​ക​ളോ​ടെ കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​നം​കൊ​ണ്ടു തൃ​പ്തി​പ്പെ​ട്ടു. ആ​റി​ട​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളും ര​ണ്ടി​ട​ത്ത് ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​ക​ളും ഒ​രു സീ​റ്റി​ൽ സ​മാ​ജ്വാ​ദി പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ളി​ന് ഒ​രു സീ​റ്റു ല​ഭി​ച്ചു. 2012 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 272 ൽ 138 ​സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി​ക്ക് ഇ​ത് ഹാ​ട്രി​ക്ക് വി​ജ​യ​മാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ജ​യ​മാ​ണ് ഡ​ൽ​ഹി​യി​ലേ​തെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​പ​റ​ഞ്ഞു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച​ത് വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് ഗോ​പാ​ൽ റാ​യ് ആ​രോ​പി​ച്ചു. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ച​ത് മോ​ദി ത​രം​ഗ​മ​ല്ലെ​ന്നും വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​രം​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് പി​സി​സി അ​ധ്യ​ക്ഷ​ൻ അ​ജ​യ് മാ​ക്ക​നും ഡ​ൽ​ഹി​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സി.​ചാ​ക്കോ​യും സ്ഥാ​ന​മൊ​ഴി​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments