രജനീകാന്ത്​ ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു

rajanikanth

അമേരിക്കയില്‍ ചികിത്സക്കെത്തിയ തമിഴ്​താരം രജനീകാന്ത്​ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തു വിട്ട്​ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി. ചൂതാട്ടത്തിലൂടെയുള്ള രജനിയുടെ സമ്പാദ്യങ്ങള്‍ എന്‍ഫോഴ്സ്‌മെന്റ്​ ഡയറക്ടറേറ്റ്​പരിശോധിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

അമേരിക്കയിലെ കാസിനോവിലുള്ള ചൂതാട്ടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തിയിരിക്കുന്നു. അവിടെ നിന്നും​അദ്ദേഹത്തിനു ലഭിച്ചതും ചൂതാട്ടത്തിന്റെ പണസോത്രസും പരിശോധിക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടു. ജൂണിലാണ്​ മകള്‍ ഐശ്വര്യക്കൊപ്പം രജനികാന്ത് അമേരിക്കലെത്തിയത്​.

രജനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുംന്‍ ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്നും മകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം താരം​ ഫെറാറിയില്‍ റോഡ്​ട്രിപ്പ്​ നടത്തുന്നതിന്റെ ലൈവ്​ വിഡിയോ ആരാധകര്‍ക്കായി ഫേസ്​ബുക്കിലൂടെ പങ്കുവച്ചിരുന്നു.