ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ദൃ​​ശ്യ​​ങ്ങ​​ൾ ന​​ട​​ൻ ദി​​ലീ​​പി​​ന്​ പ​​ൾ​​സ​​ർ സു​​നി കൈ​​മാ​​റി

ക്വട്ടേഷനല്ല, ബ്ലാക്ക് മെയിലിങ്ങ് ; പൾസർ സുനി

ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ദൃ​​ശ്യ​​ങ്ങ​​ൾ ന​​ട​​ൻ ദി​​ലീ​​പി​​ന്​ മു​​ഖ്യ​​പ്ര​​തി പ​​ൾ​​സ​​ർ സു​​നി കൈ​​മാ​​റി​​യി​​രു​​ന്നെ​​ന്ന്​ പൊ​​ലീ​​സ്. എ​​ന്നാ​​ൽ, വാ​​ഗ്​​​ദാ​​നം ചെ​​യ്​​​ത ​പ്ര​​തി​​ഫ​​ലം സു​​നി​​ക്ക്​ ദി​​ലീ​​പ്​ ന​​ൽ​​കി​​യി​​ല്ല. ദി​​ലീ​​പിന്റെ ജാ​​മ്യാ​​പേ​​ക്ഷ​​യെ എ​​തി​​ർ​​ത്ത്​ പൊ​​ലീ​​സ്​ വെ​​ള്ളി​​യാ​​ഴ്​​​ച അ​​ങ്ക​​മാ​​ലി മ​​ജി​​സ്​​​ട്രേ​​റ്റ്​ കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച അ​​ഞ്ച്​ പേ​​ജു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ്​ ഇ​​ക്കാ​​ര്യ​​ങ്ങ​​ളു​​ള്ള​​ത്. ജാ​​മ്യം ന​​ൽ​​കി​​യാ​​ൽ പ്ര​​തി ന​​ടി​​യു​​ടെ തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലെ​​ത്തി അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​മെ​​ന്നും ഇ​​ത്​ ക്ര​​മ​​സ​​മാ​​ധാ​​ന പ്രശ്നങ്ങ​​ൾ​​ക്ക്​ കാ​​ര​​ണ​​മാ​​കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ​ പ​​റ​​യു​​ന്നു. വാ​​ഗ്​​​ദാ​​നം ചെ​​യ്​​​ത പ​​ണം ദി​​ലീ​​പ്​ ന​​ൽ​​കാ​​തി​​രു​​ന്ന​​തു​​കൊ​​ണ്ട്​ മ​​റ്റു​​പ്ര​​തി​​ക​​ളു​​ടെ സ​​ഹാ​​യ​​​ത്തോ​​ടെ ബ്ലാ​​ക്ക്​​​മെ​​യ്​​​ലി​​ങ്​ വ​​ഴി വാ​​ങ്ങി​​യെ​​ടു​​ക്കാ​​നാ​​ണ്​ സു​​നി ശ്ര​​മി​​ച്ച​​ത്. സു​​നി​​ക്ക്​ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ പ്ര​​തീ​​ഷ്​ ചാക്കോയെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ത്ത​​ത്​ ദി​​ലീ​​പാ​​ണെ​​ന്നാ​​ണ്​ പൊ​​ലീ​​സ്​ പ​​റ​​യു​​ന്ന​​ത്. ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​​തിന്റെ ദൃ​​ശ്യ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ച്ച മൊ​​ബൈ​​ൽ​ ​ഫോ​​ൺ പ്ര​​തീ​​ഷ്​ ചാ​​ക്കോ വ​​ഴി​​യാ​​ണ്​ ദി​​ലീ​​പി​​ന്​ സു​​നി കൈ​​മാ​​റി​​യ​​ത്. ​ഫോ​​ൺ പ്ര​​തീ​​ഷ്​ ചാ​​ക്കോ​​യെ ഏ​​ൽ​​പി​​ച്ച​​താ​​യി സു​​നി മൊ​​ഴി ന​​ൽ​​കി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, കേ​​സി​​ലെ സു​​പ്ര​​ധാ​​ന തെ​​ളി​​വാ​​യ ഇൗ​ ​​ഫോ​​ൺ ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. സു​​നി​​യു​​ടെ ആ​​ദ്യ അ​​ഭി​​ഭാ​​ഷ​​ക​​നാ​​യ​ പ്ര​​തീ​​ഷ്​ ചാ​​ക്കോ സി​​നി​​മ​​വി​​ത​​ര​​ണ​​ക്കാ​​രു​​ടെ സം​​ഘ​​ട​​ന​​യു​​ടെ നി​​യ​​മോ​​പ​​ദേ​​ഷ്​​​ടാ​​വാ​​ണ്. ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്യാ​​നാ​​യി​​ട്ടി​​ല്ല. അ​​തേ​​സ​​മ​​യം, ദി​​ലീ​​പ്​ അ​​റ​​സ്​​​റ്റി​​ലാ​​യ​​തോ​​ടെ കേ​​സ​​ന്വേ​​ഷ​​ണം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ്​ പൊ​​ലീ​​സ്. ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ല​​ട​​ക്കം മ​​റ്റു​​ചി​​ല പ്ര​​മു​​ഖ​​ർ​​ക്കു​​കൂ​​ടി പ​​ങ്കു​​ണ്ടാ​​കാ​​മെ​​ന്ന്​ സം​​ശ​​യി​​ക്കു​​ന്നു. ദി​​ലീ​​പു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധ​​മു​​ള്ള ചി​​ല​​രു​​ടെ പ​​ങ്ക്​ സം​​ബ​​ന്ധി​​ച്ച പ്രാ​​ഥ​​മി​​ക​​വി​​വ​​ര​​ങ്ങ​​ൾ പൊ​​ലീ​​സ്​ ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​രെ വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ചോ​​ദ്യം ചെ​​യ്യും. ഇ​​തി​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ അ​​റ​​സ്​​​റ്റു​​ണ്ടാ​​കു​​മെ​​ന്നും പൊ​​ലീ​​സ്​ അ​​റി​​യി​​ച്ചു.