പുനലൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ കഴിഞ്ഞ രാത്രിയുണ്ടായ തീപിടിത്തത്തില്‍ എട്ടു കടകള്‍ കത്തി നശിച്ചു. രാത്രി രണ്ടു മണിയോടെയാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിനിടയാക്കിയതെന്ന് കരുതുന്നു. വിവിധ അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചോടെ തീകെടുത്തി. ഒരു കോടിയോളം രൂപയുടെ നാശന്ഷടമുണ്ടായതായി കണക്കാക്കുന്നു.